ന്യൂനപക്ഷ സ്കോളർഷിപ്: ലീഗിൻെറ എതിർപ്പ് ഉൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്യും -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് വിഷയം യു.ഡി.എഫ് ചർച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അത് സംബന്ധിച്ച് ഒരു ധാരണപ്പിശകും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ ലീഗിൻെറ എതിർപ്പ് ഉൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്യും. എല്ലാവർക്കും തൃപ്തികരമായ തീരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

നേ​​ര​​ത്തേ​​യു​​ണ്ടാ​​യി​​രു​​ന്ന അ​​നു​​പാ​​തം മാ​​റ്റി ജ​​ന​​സം​​ഖ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്‌​​കോ​​ള​​ര്‍ഷി​​പ്​ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ തീ​​രു​​മാ​​നം മു​​സ്​​​ലിം സ​​മു​​ദാ​​യ​​ത്തി​​ന്​ ന​​ഷ്​​​ട​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന മു​​സ്​​​ലിം​​ലീ​​ഗി​െ​ൻ​റ നി​​ല​​പാ​​ട്​ ഇന്നലെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്​ വി.​​ഡി. സ​​തീ​​ശ​​ൻ പ​​രോ​​ക്ഷ​​മാ​​യി ത​​ള്ളി​​യിരുന്നു. എന്നാൽ,​ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം സ്വ​​ന്തം വാ​​ക്കു​​ക​​ൾ അദ്ദേഹത്തിന് മ​​യ​​പ്പെ​​ടു​​ത്തേ​​ണ്ടി​​വ​​ന്നു. അ​​തൃ​​പ്തി പ​​ര​​സ്യ​​മാ​​യി​​ത​​ന്നെ ലീ​​ഗ് നേ​​തൃ​​ത്വം പ്ര​​ക​​ടി​​പ്പി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് സ​​തീ​​ശ​​ൻ മ​​ല​​ക്കം​​മ​​റി​​ഞ്ഞ​​ത്. സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തെ ഭാ​​ഗി​​ക​​മാ​​യി സ്വാ​​ഗ​​തം ചെ​​യ്യു​​ക​​യാ​​ണെ​​ന്ന്​ തി​​രു​​ത്തി​​യ സ​​തീ​​ശ​​ൻ, ലീ​​ഗി​െ​ൻ​റ പ​​രാ​​തി കേ​​ള്‍ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

പി​​ന്നീ​​ട്​ തി​​ര​ു​​ത്തി​​യെ​​ങ്കി​​ലും മു​​സ്​​​ലിം സ​​മു​​ദാ​​യ​​ത്തി​​നു​​ണ്ടാ​​കാ​​വു​​ന്ന ന​​ഷ്​​​ടം ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ സ​​ർ​​ക്കാ​​റി​​നെ പി​​ന്തു​​ണ​​ച്ച്​ അ​​ഭി​​​പ്രാ​​യ​​​പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വി​െ​ൻ​റ ആ​​ദ്യ ന​​ട​​പ​​ടി​​യി​​ൽ മു​​സ്​​​ലിം​​ലീ​​ഗി​​ന്​ അ​​തൃ​​പ്​​​തി​​യു​​ണ്ട്. വി​​ഷ​​യ​​ത്തി​​ൽ യു.​​ഡി.​​എ​​ഫി​െ​​ല ആ​​ശ​​യ​​ക്കു​​ഴ​​പ്പം പ​​ര​​സ്യ​​മാ​കുകയും ചെയ്തു. സ​​തീ​​ശ​െ​ൻ​റ ആ​​ദ്യ നി​​ല​​പാ​​ടി​​ലു​​ള്ള അ​​തൃ​​പ്​​​തി അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ പേ​​ര്​ പ​​റ​​ഞ്ഞാ​​ണ്​ ലീ​​ഗി​​ലെ ഇ.​​ടി. മു​​ഹ​​മ്മ​​ദ്​ ബ​​ഷീ​​ർ പ്ര​​ക​​ടി​​പ്പി​​ച്ച​​ത്. ഇ​​ത​​ര സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ താ​​ൽ​​പ​​ര്യം​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ക്കേ​​ണ്ട​​തു​​ള്ള​​തി​​നാ​​ൽ എ​​ന്ത് നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ കോ​​ണ്‍ഗ്ര​​സി​​ൽ ആ​​ശ​​യ​​ക്കു​​ഴ​​പ്പം തു​​ട​​രു​​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.