‘അത്​ രാസലായനിയല്ല, സോപ്പുവെള്ളം മാത്രം’

കോഴിക്കോട്​: മുത്തങ്ങ ചെക്​പോസ്​റ്റിൽ കർണാടക അതിർത്തി കടന്നെത്തിയവർക്കുമേൽ തളിച്ചത്​ ‘സോപ്പുവെള്ളം’ മ ാത്രമെന്ന്​ ഫയർ ആൻഡ്​ റെസ്​ക്യൂ ഡി.ജി.പി എ. ഹേമചന്ദ്രൻ. ഉത്തർപ്രദേശിൽ അന്തർ സംസ്ഥാന തൊഴിലാളികൾക്കുമേൽ അണുനാശിനി തളിച്ചതി​േനാട്​ മുത്തങ്ങയിലെ സംഭവത്തെ താരതമ്യപ്പെട​ുത്തി ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.

‘ഇത്​ ഒറ്റപ്പെട്ട സംഭവം മാത്രമാണ്​. ഒരാഴ്​ച മുമ്പ്​ കോവിഡ്-19 ഭീതിക്ക്​ തുടക്കമായ വേളയിൽ ഫോറസ്​റ്റ്​ ഡിപാർട്​മ​െൻറും കേരള-കർണാടക അതിർത്തിയിലെ പൊലീസുകാരും ആ ഭാഗത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ്​ റെസ്​ക്യൂവി​​െൻറ സഹായം തേടിയിരുന്നു. ​ൈവറസിനെ പ്രതിരോധിക്കാൻ സോപ്പ്​ സഹായകമാകുമെന്ന തിരിച്ചറിവിൽ സോപ്പുകലർത്തിയ ലായനി ചില ആളുകൾക്ക്​ മേൽ തളിക്കുകയാണുണ്ടായത്​. എന്നാൽ, ആളുകളോട്​ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച്​ സ്വയം ശുദ്ധി ഉറപ്പുവരുത്താൻ ആവശ്യപ്പെടുകയാണ്​ വേണ്ടതെന്ന്​ ഇതിനു തൊട്ടുപിന്നാലെ ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകിയിട്ടു​െണ്ടന്നും ഡി.ജി.പി പറഞ്ഞു. അണുനശീകരണത്തിനുള്ള രാസവസ്​തുക്കൾ ശനിയാഴ​്​ച മാത്രമാണ്​ ഫയർ ആൻഡ്​ സേഫ്​റ്റി ഡിപാർട്​മ​െൻറിന്​ ലഭിച്ചതെന്ന്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കി.

Tags:    
News Summary - Only soap water sprayed at Muthanga: DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT