Posted On
date_range Updated On
date_range വാർഡുകളിൽ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാൾ മാത്രം - വീണാ ജോർജ്
തിരുവനന്തപുരം: വാർഡുകളിൽ രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനേ പാടുള്ളൂവെന്ന് മന്ത്രി വീണാ ജോർജ്. അത്യാഹിതവിഭാഗത്തിൽ രണ്ടുപേരെ അനുവദിക്കും. മെഡിക്കൽ കോളജുകളിൽ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പാക്കും.
രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാൻ ബ്രീഫിങ് റൂം ഉറപ്പാക്കും. അലാറം സമ്പ്രദായം നടപ്പാക്കും. ചീഫ് സെക്യൂരിറ്റി ഓഫിസറുടെ നമ്പർ എല്ലാ ആരോഗ്യപ്രവർത്തകർക്കും നൽകും.
മെഡിക്കൽ വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. എല്ലാ മെഡിക്കൽ കോളജിലും വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്രഷ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.