കാസർകോട്: മരം മുറിക്കുന്ന യന്ത്രത്തിനായി ഓർഡർ ചെയ്‌തു. കിട്ടിയതാകട്ടെ വൈക്കോലിൽ പൊതിഞ്ഞ സിമന്റ് കട്ടകൾ. കാസർകോട് മഞ്ചേശ്വരം സ്വദേശി ഷൗക്കത്തലിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ആമസോണ്‍ വഴിയാണ് ഷൗക്കത്തലി യന്ത്രം ഓർഡർ ചെയ്‌തത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ ഷൗക്കത്തലി നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കി.
മരം മുറി ജോലിക്കാരനായ ഷൗക്കത്തലി മരം മുറിക്കാനുള്ള യന്ത്രങ്ങളും സേഫ്റ്റി ഷൂകളുമൊക്കെ ഓണ്‍ലൈന്‍ വഴി വാങ്ങാറുണ്ട്. 9,999 രൂപ വില വരുന്ന മരം മുറിക്കുന്ന യന്ത്രം ആമസോണ്‍ വഴി ഓർഡർ നല്‍കിയത് കഴിഞ്ഞ മാസം അവസാനമാണ്.പാര്‍സൽ കൈപ്പറ്റി തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് യുവാവിന് മനസിലായത്. യന്ത്രത്തിന് പകരമായി വൈക്കോലില്‍ പൊതിഞ്ഞ രണ്ട് സിമന്‍റ് കട്ടകള്‍ക്കൊപ്പാം ഒരു ബ്ലെയ്ഡും.
ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷൻ വെച്ചാണ് യന്ത്രം ഓർഡർ ചെയ്‌തതെന്ന് ഷൗക്കത്തലി പറഞ്ഞു. കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ തങ്ങൾ ഡെലിവറി ചെയ്തത് മരംമുറി യന്ത്രമാണെന്നും തങ്ങൾക്കിതിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ആമസോണ്‍ അധികൃതര്‍ നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.