തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം വിദ്യാർഥികൾക്ക് ഒാൺലൈൻ പഠന സൗകര്യമില്ലെന്ന് കണക്കുകൾ. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ) ബി.ആർ.സി വഴികൾ നടത്തിയ കണക്കെടുപ്പിലാണ് ഇത് മനസ്സിലായത്. ലോക്ഡൗൺ കാരണം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ ഒാൺലൈൻ പഠനം ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഇതിെൻറ മുന്നോടിയായാണ് സർക്കാർ, എയ്ഡഡ് സ്കൂൾ കുട്ടികൾക്കിടയിൽ വിവരശേഖരണം നടത്തിയത്. വീട്ടിൽ ടി.വിയോ ഇൻറർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോണോ കമ്പ്യൂട്ടർ/ ലാപ്േടാപ് സൗകര്യമോ ഇല്ലാത്തവരുടെ കണക്കാണ് ശേഖരിച്ചത്. മൂന്ന് വിഭാഗത്തിലുള്ള സൗകര്യങ്ങളും ഇല്ലാത്തവരാണ് 2.61 ലക്ഷം േപർ.
ജൂൺ ഒന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ തീരുമാനം. സ്കൂൾ തുറക്കാൻ കഴിയാതെ വന്നാൽ വിക്ടേഴ്സ് ടി.വി ചാനൽ, വിക്ടേഴ്സ് ഓൺലൈൻ ചാനൽ, യൂട്യൂബ് എന്നിവയിലൂടെ ഓൺലൈൻ ക്ലാസുകൾ നടത്തും. ഇതിനായി എസ്.സി.ഇ.ആർ.ടി, കൈറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന 43 ലക്ഷം വിദ്യാർഥികളിൽ നിന്നാണ് സമഗ്ര ശിക്ഷ കേരളം വിവരശേഖരണം നടത്തിയത്.
ആകെ വിദ്യാർഥികളിൽ ആറ് ശതമാനം പേർക്കാണ് വീട്ടിൽ ടി.വിയോ ഇൻറർനെറ്റ് സൗകര്യമോ ഇല്ലാത്തത്. സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾ കൂടുതലുള്ളത് വയനാട് ജില്ലയിലാണ്, 21,653 പേർ. വയനാട്ടിലെ പൊതുവിദ്യാലയങ്ങളിലുള്ള ആകെ വിദ്യാർഥികളുടെ 15 ശതമാനമാണിത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആകെ കുട്ടികളിൽ 7.5 ശതമാനം പേർക്കും സൗകര്യമില്ല. ഒാൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളുടെ പഠനകാര്യത്തിൽ മറ്റ് വഴികൾ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.