തിരുവനന്തപുരം: പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ സംസാരിക്കാൻ അവസരമില്ലെങ്കിലും മുഖ്യമന്ത്രി പെങ്കടുത്തതായും പറയാനുള്ള കാര്യങ്ങളെല്ലാം കേന്ദ്രത്തെ അറിയിക്കുന്നുണ്ടെന്നും വിശദീകരണം. കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും ചർച്ച ചെയ്യാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ മുഖ്യമന്ത്രിമാരുടെ ഒാൺലൈൻ കൂടിക്കാഴ്ച വിളിച്ചത്.
എന്നാൽ, കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകിയിരുന്നില്ല. ഇതിനെതിരെ സി.പി.എം കേന്ദ്ര നേതൃത്വവും രംഗത്തെത്തിയിരുന്നു. എന്നാൽ, സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും മുഖ്യമന്ത്രി ചർച്ചയിൽ പെങ്കടുത്തിരുന്നു.
കഴിഞ്ഞ തവണ കേരളത്തിന് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ഇപ്പോൾ 13 സംസ്ഥാനങ്ങൾക്കാണ് അനുമതി ലഭിച്ചത്. സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും കേരളത്തിെൻറ നിർദേശങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. പല കാര്യങ്ങളും കേന്ദ്രം ഉൾക്കൊള്ളുന്നുമുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.