കാട്ടാക്കട: ടി.വി ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് കോട്ടൂര്‍ അഗസ്ത്യവനത്തിലെ ആദിവാസി വിദ്യാർഥികളുടെ രക്ഷാകർത്താക്കള്‍ക്ക് ആശങ്ക. ചോനംപാറ ഊരിലെ ചിത്ര പത്താം ക്ലാസിലെ മകന് വിപിെൻറ പഠനത്തിനായി രാവിലെ മുതല്‍ ടി.വി ഓണ്‍ചെയ്തപ്പോള്‍ കറണ്ട് േപായി. ഉച്ചയോടെ വൈദ്യുതിയെത്തിയപ്പോള്‍ നാലാം ക്ലാസിലെ വിദ്യാർഥികള്‍ക്കുള്ള ക്ലാസാണ് നടക്കുന്നത്. ‘കരണ്ടും ഇല്ല, കരണ്ട് വന്നാല്‍ ടീവീം ഇല്ല, കാറ്റും മേയും വന്താപിന്നെ കരണ്ടും വെരാ’ ടി.വി പഠനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചിത്രയുടെ മറുപടി ഇങ്ങനെ.
അടിക്കടിയുള്ള വൈദ്യുതി മുടക്കവും മാസങ്ങളായി ടി.വി കണക്ഷന് കട്ടുചെയ്തതും സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തതും കാരണം മിക്ക വിദ്യാർഥികള്‍ക്കും ടി.വി-ഓണ്‍ലൈന്‍ പഠനം തുടങ്ങാനായില്ല. അഗസ്ത്യമലയിലെ അടിവാരത്തെ ആദിവാസി കുടിലുകളില്‍ പലർക്കും ടി.വിയും സ്മാര്‍ട്ട് ഫോണുമില്ല. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കുടിലുകളില്‍നിന്ന് മലകയറണം. പലമേഖലകളിലും മൊബൈല്‍ കവറേജ് കിട്ടാറില്ല.
ആദിവാസി കുടിലുകളില്‍ ടി.വി കാണാനായി ഡി.ടി.എച്ച് സംവിധാനമാണ് ആശ്രയിക്കുന്നത്. വനവിഭവങ്ങളുമായി കാടിറങ്ങാന്‍ കഴിയാത്തത് കാരണം ഡി.ടി.എച്ച് ചാര്‍ജ് ചെയ്യാന്‍ കഴിയാതെ കണക്ഷന് കട്ടായി ടി.വി കാഴ്ചവസ്തുവായി മാറി. കാറ്റും മഴയും വന്നാല്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ വൈദ്യുതി നിലയ്ക്കുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.