ഓർമയുടെ നെല്ലിമരച്ചോട്ടിൽ ഓൺലൈനിലൂടെ ഒരു സ്നേഹസംഗമം

മുക്കം: മുപ്പത്തെട്ട് വർഷത്തിന് ശേഷം മണാശ്ശേരി നെല്ലിക്കുന്നിലെ എം.എ.എം.ഒ കോളജ് പ്രഥമ പ്രീ ഡിഗി ബാച്ചിലെ ഫസ്റ ്റ്, സെക്കൻഡ് ബാച്ചിലെ സഹപാഠികൾ ഓർമകളേറെ ഉറങ്ങിക്കിടക്കുന്ന നെല്ലിമരച്ചോട്ടിൽ വീണ്ടും ഒത്തുകൂടി. കോവിഡും ലോക ്ഡൗണും വരുത്തിവെച്ച പ്രത്യേക സാഹചര്യത്തിൽ സ്നേഹസംഗമം ഓൺലൈനിലായിരുന്നെന്ന് മാത്രം.

നെല്ലിമരചുവടിന്‍റെ സ ാങ്കൽപ്പിക തണലിൽ നടന്ന ഓൺലൈൻ സംഗമത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ പങ്കെടുത്തു. നെല്ലി മരച്ചുവട്ടിൽ എന്ന വാട്ട്സാപ്പ് ഗ്രൂപ്പാണ് കൂട്ടായ്മയുടെ പിന്നിൽ. ഇറ്റലി, ഓസ്ട്രേലിയ, അമേരിക്ക, ഗൾഫ് നാടുകൾ തുടങ്ങിയവിടങ്ങളിൽ ജോലി ചെയ്യുന്നവർ, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ തുടങ്ങി നാനാതുറകളിലുള്ളവർ കൂട്ടായ്മയിലുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച സമ്പൂർണ സംഗമം നടത്താൻ ഇവർ തീരുമാനിച്ചതായിരുന്നു. പക്ഷേ, ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം രാത്രി ഏഴ് മുതൽ പത്ത് വരെ ഓൺലൈനിൽ സംഗമം നടത്താൻ തീരുമാനിച്ചു. ഇറ്റലി പോലെയുള്ള സ്ഥലങ്ങളിലെ കൊറോണ സാഹചര്യങ്ങളുടെ ദുരന്ത അനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം സൗഹൃദം പുതുക്കുന്നതിന്‍റെ ആഹ്ലാദവും എല്ലാവർക്കുമുണ്ടായിരുന്നു. നെല്ലിക്കുന്നിന്‍റെ ഡോക്യുമെന്‍ററിയും ഒരുക്കി.

ഓൺലൈൻ സംഗമം ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുസ്തഫ തേലീരി അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകരായ അനിൽ തിരുവനന്തപുരം, തോമസ് കോഴിക്കോട്, കൊടിയത്തൂർ വാർഡ് മെമ്പർ സാറ ടീച്ചർ, ഇറ്റലിയിലെ തോമസ്, ഓസ്ട്രേലിയയിലെ ജോൺ അബ്രഹാം, ഖത്തറിലെ അഹമ്മദ് കുട്ടി കൂളിമാട്, സൗദി അറേബ്യയിൽ നിന്ന് മുഹമ്മദ്, കുവൈത്തിൽ നിന്ന് മുഹമ്മദ് കീലത്ത് തുടങ്ങി നൂറിലേറെ പേർ ഓൺലൈനിലൂടെ സംസാരിച്ചു. കൺവീനർ സലിം വലിയപറമ്പ് സ്വാഗതവും, സംഘാടക സമിതി വൈസ് പ്രസിഡന്‍റ് നാസർ കുനിയിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - online alumni meet in mamo college mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.