ഉള്ളിയില്ലാത്ത ബിരിയാണിയുണ്ടാക്കി​ പാചകതൊഴിലാളികളു​െട വേറിട്ട പ്രതിഷേധം

മലപ്പുറം: പൊന്നും വിലയിൽ ‘വലിയുള്ളി’യായി മേനി നടിച്ച്​ മുന്നോട്ടു​പോവാനാണ്​ ഭാവമെങ്കിൽ സവാളയെ ചട്ടിക്കു പുറത്താക്കുമെന്ന്​ പാചകതൊഴിലാളികൾ. ഉള്ളു​ പൊള്ളിച്ച്​ ഉള്ളിവില കുതിക്കു​േമ്പാൾ​ കലക്​​ടറേറ്റ്​ പടിക്കൽ ഉള്ളിയില്ലാത്ത ബിരിയാണിയുണ്ടാക്കി ഇവർ വേറിട്ട പ്രതിഷേധം നടത്തി.

കേരള സ്​റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയൻ ജില്ല കമ്മിറ്റിയാണ്​ ബിരിയാണി സമരവുമായി രംഗത്തെത്തിയത്​. ഉള്ളിയുടെ പേരിൽ കണ്ണ്​ നനച്ചിരി​േക്കണ്ടെന്നും ഉള്ളിയില്ലാതെയും രുചികരമായ ഭക്ഷണം ഉണ്ടാക്കാമെന്നുമാണ്​ പാചകതൊഴിലാളികൾ സമരത്തിലൂടെ നൽകിയ സന്ദേശം. വഴിയാത്രക്കാർക്കെല്ലാം സമരത്തി​​​െൻറ ഭാഗമായി ബിരിയാണിപ്പൊതി വിതരണം ചെയ്​തു. കാൽനട യാത്രികർക്ക്​ പുറമെ വാഹനങ്ങളിൽ പോയവർക്കും നൽകാൻ സംഘാടകർ മറന്നില്ല.

ഉള്ളിക്കു പുറമെ ബിരിയാണി അരിയുടെയും മറ്റു നി​േത്യാപയോഗ സാധനങ്ങളു​െടയും വിലക്കയറ്റത്തിനെതിരെയും പ്രതിഷേധമുയർന്നു. മൊയ്​തീൻകോയ, മുനീർ വറ്റല്ലൂർ എന്നിവരാണ്​ ഭക്ഷണം പാകം ചെയ്​തത്​. കേരള സ്​റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്​മാൻ പാറയിൽ സമരം ഉദ്​ഘാടനം ചെയ്​തു. ഉമ്മർ വേങ്ങര അധ്യക്ഷത വഹിച്ചു. സലാം മഞ്ചേരി, സക്കീർ ഹുസൈൻ, അബ്​ദുൽ വഹാബ്​ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂരിലും സമാന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതേസമയം ഉള്ളിവില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്​്. മലപ്പുറം കോട്ടപ്പടിയിൽ​ വെള്ളിയാഴ്​ച വൈകീട്ട്​ ഒരു കിലോ സവാള 100 രൂപക്കാണ്​ വിറ്റത്​. ചെറിയുള്ളിക്ക്​ 140 രൂപയും വെളുത്തു​ള്ളിക്ക്​ 180 രൂപയുമാണ്​ വെള്ളിയാഴ്​ചയിലെ ശരാശരി വില.

Tags:    
News Summary - onion price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.