സർക്കാർ പിടിച്ചത്​ കൂടാതെ ഒരുദിവസത്തെ ശമ്പളംകൂടി; പൊലീസിൽ അമർഷം

ഇടുക്കി: കോവിഡ്​ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആറുദിവസത്തെ​ ശമ്പളം പിടിച്ചതിന്​ പിന്നാലെ പൊലീസ് ഓഫിസേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളന നടത്തിപ്പിന്​ എ.എസ്​.ഐ മുതലുള്ള പൊലീസ്​ ഓഫിസർമാരുടെ ഒരുദിവസത്തെ ശമ്പളംകൂടി. 

തീയതിപോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തി​​െൻറ പേരിലാണ് പ്രതിസന്ധിക്കിടെ ഒരുദിവസത്തെ വേതനം അസോസിയേഷൻ നേതൃത്വത്തി​​െൻറ അഭ്യർഥനപ്രകാരം പിടിച്ചത്. ജില്ല പ്രവർത്തകഫണ്ട്​ അടക്കം വിവിധ ഇനങ്ങളിലായി എക്​​സ്​റ്റേണൽ റിക്കവറി എന്ന പേരിൽ ഓരോര​ുത്തരുടെയും​ ഏപ്രിലിലെ ശമ്പളത്തിൽനിന്ന് 620 രൂപ മുതൽ 1200 രൂപവരെയാണ്​ പിടിച്ചത്​. ഇതോടെ ഇക്കുറി ഏഴുദിവസത്തെ ശമ്പളമാണ്​ കുറഞ്ഞത്​. 
ലോക്​ഡൗൺ ഡ്യൂട്ടിക്ക്​ അധിക ചെലവുകൂടി വന്ന മാസത്തിൽ രണ്ടുതരം പിരിവിലൂടെ പിഴിഞ്ഞതിൽ ഓഫിസർമാർക്കിടയിൽ അമർഷമുണ്ട്​. 

കോവിഡ്​ പശ്ചാത്തലത്തിൽ യാത്രബത്ത ഉൾ​െപ്പടെ പല അലവൻസും റദ്ദാക്കിയിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിലിരിക്കെയാണ് സമ്മേളനത്തി​​െൻറ പേരിൽകൂടിയുള്ള ശമ്പളംപിടിത്തം. തീയതിപോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിനായി എന്തിന് തിടുക്കപ്പെട്ട് ഫണ്ട് പിരിവെന്നാണ് പൊലീസുകാരുടെ ചോദ്യം. എന്നാൽ, ഈ മാസത്തിലേക്ക്​ തീരുമാനിച്ച സമ്മേളനത്തി​​െൻറ ഫണ്ടിലേക്ക്​ 250 രൂപ മാത്രമാണ്​ പിരിച്ചതെന്ന്​ ഓഫിസേഴ്​സ്​ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ എ.കെ. റഷീദ്​ പറഞ്ഞു. ബാക്കി തുക പിരിച്ചത്​ അസോസിയേഷനുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - oneday additionl salary cut other than government anger amon police- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.