കടുവയുണ്ട്, ക്ലാസില്ല! വയനാട് തലപ്പുഴ എൻജിനീയറിങ് കോളജിന് ഒരാഴ്ച അവധി

മാനന്തവാടി: വയനാട് തലപ്പുഴയില്‍ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് കൂട് സ്ഥാപിച്ചു.

ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന് സമീപത്താണ് കൂട് സ്ഥാപിച്ചത്. പഞ്ചായത്ത് ഭാരവാഹികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തലപ്പുഴ എൻജിനീയറിങ് കോളജിന് ഒരാഴ്ച അവധി നൽകി.

കോളജ് അധികൃതരും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അവധി നൽകിയത്. ഈസമയം പഠനം ഓണ്‍ലൈനായി തുടരും. കോളജ് ഹോസ്റ്റലിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാര്‍ഥികളോട് വീട്ടിലേക്ക് മടങ്ങാൻ നിർദേശം നൽകി.

Tags:    
News Summary - One week holiday for Wayanad Thalapuzha Engineering College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.