മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു

തൊടുപുഴ: മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പു വരുത്തുന്നതിനായാണ്​ ഡാമിന്‍റെ ഷട്ടർ തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ തുറന്നത്.

പരമാവധി 10 ക്യുമെക്സ് വരെ ജലം മുതിരപ്പുഴയാറിലെ ജലനിരപ്പിന് യാതൊരുവിധ വ്യത്യാസവും ഉണ്ടാകാത്ത വിധത്തിൽ പുറത്തേക്ക് തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.

Tags:    
News Summary - One shutter of mattupetty dam opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.