പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പത്തനംതിട്ട കലഞ്ഞൂരിൽ ഒരാൾ കൊല്ലപ്പെട്ടു. കഞ്ചോട് മനു(35) എന്നയാളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സുഹൃത്ത് ശിവപ്രസാദുമൊത്ത് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ശിവപ്രസാദ് മനുവിനെ കൊലപ്പെടുത്തുകയായിരുന്നു.
ശിവപ്രസാദ് തന്നെയാണ് മനുവിനെ ആക്രമിച്ചുവെന്ന വിവരം പഞ്ചായത്ത് മെമ്പറെ അറിയിച്ചത്. തുടർന്ന് മനുവിനെ ശിവപ്രസാദും മറ്റൊരാളും ചേർന്ന് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽവെച്ച് ശിവപ്രസാദ് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.