Posted On
date_range Updated On
date_range കോട്ടയത്ത് പള്ളിമേൽക്കൂരയിൽ നിന്നുവീണ് കൈക്കാരന് ദാരുണാന്ത്യം
കോട്ടയം: അറ്റകുറ്റപ്പണിക്കിടെ പള്ളി മേൽക്കൂരയിൽനിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് കുറുപ്പന്തറ മണ്ണാറപ്പാറ സെന്‍റ് സേവ്യേഴ്‌സ് പള്ളിയിലാണ് സംഭവം.
കുറുപ്പന്തറ കുറുപ്പംപറമ്പിൽ ജോസഫാണ് (ഔസേപ്പച്ചൻ -58) മരിച്ചത്. അസം സ്വദേശികളായ ലോഗോൺ കിഷ്‌കു (30), റോബി റാം സോറൻ (21) എന്നിവർക്ക് പരിക്കേറ്റു. പന്തൽ പണിക്കാരാണ് ഇവർ. പള്ളിയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണിക്ക് കയറിയതായിരുന്നു മൂന്നുപേരും. പണിക്കിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. മേൽക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പൊലീസ് പറഞ്ഞു.
അപകടത്തിൽപ്പെട്ട മൂന്നുപേരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസഫിന്‍റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.