????? ???

യൂത്ത്​ കോൺഗ്രസ്​ നേതാവിനെ വെട്ടിയ കേസിൽ ഒരാൾ കസ്​റ്റഡിയിൽ

കായംകുളം: യൂത്ത്​ കോൺഗ്രസ്​ നേതാവിനെ വെട്ടിയ കേസിൽ ഒരാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. കറ്റാനം സ്വദേശി സതീ ഷിനെയാണ്​ വള്ളികുന്നം പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. യൂത്ത് കോൺഗ്രസ് നേതാവും മണ്ഡലം സെക്രട്ടറിയുമായ ഇലിപ ്പക്കുളം കോട്ടക്കകത്ത് സുഹൈൽ ഹസന്​ (24) കഴുത്തിന് വെേട്ടറ്റത്. ചൊവ്വാഴ്ച രാത്രി പത്തിന്​ മങ്ങാരം ജങ്ഷന് സമീപമ ായിരുന്നു സംഭവം. മണ്ഡലം പ്രസിഡൻറ് ഇഖ്ബാലുമൊത്ത് നാമ്പുകുളങ്ങരയിൽനിന്ന്​ വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമിച്ചത്. സാരമായി പരിക്കേറ്റ സുഹൈൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്​.

ഇരുവരും സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. വെേട്ടറ്റതോടെ സുഹൈൽ സ്കൂട്ടറിൽനിന്ന്​ ഇറങ്ങി ഒാടി. പിന്നീട് ഇഖ്ബാലിന് നേരെ തിരിഞ്ഞതോടെ ഇയാൾ സ്കൂട്ടറിൽതന്നെ രക്ഷപ്പെട്ട് വള്ളികുന്നം സ്​റ്റേഷനിൽ അഭയം തേടുകയായിരുന്നു. സമീപത്തെ പുരയിടത്തിലേക്ക് ഒാടിരക്ഷപ്പെട്ട സുഹൈലിനെ പൊലീസ് എത്തിയാണ് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചത്.

ഇലിപ്പക്കുളം 13ാം വാർഡിലെ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും പഞ്ചായത്ത് അംഗത്തിനും എതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതികരിച്ചതാണ് അക്രമത്തിന് കാരണ​െമന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്. പ്രാദേശിക ഡി.വൈ.എഫ്.െഎ നേതാക്കളാണ് അക്രമത്തിന് പിന്നിലെന്നും ഇവർ ആരോപിച്ചു.

സംഭവത്തിൽ സംസ്​ഥാനത്തൊട്ടാകെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു.ഡി.എഫ്​ എം.എൽ.എമാരും കടുത്ത പ്രതിഷേധമാണ്​ ഉയർത്തിയത്​. സി.പി.എമ്മും ഡി.വൈ.എഫ്.െഎയുമാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് പൊലീസ് സ്​റ്റേഷന് മുന്നിൽ കോൺഗ്രസ് നിൽപ് സമരം നടത്തി പ്രതിഷേധിച്ചു. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, നിർവാഹക സമിതി അംഗങ്ങളായ കറ്റാനം ഷാജി, ഇ. സമീർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സൽമാൻ പൊന്നേറ്റിൽ, പാർലമ​െൻറ് മണ്ഡലം മുൻ സെക്രട്ടറി മഠത്തിൽ ഷുക്കൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - one person in custody for attacking youth congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.