ഒരു കോവിഡ് മരണം കൂടി, മരിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ മലപ്പുറത്ത് കോവിഡ് ബാധിച്ചു ഇന്ന് രണ്ട് പേർ മരിച്ചു. 

67 വയസായ തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സൻ ആണ് ഇന്ന് രാവിലെ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. ഈ മാസം 25ാം തിയതി മുതല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കുട്ടിഹസ്സന്‍. 24 ന് ഛര്‍ദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കുട്ടി ഹസ്സനെയും പരിശോധനക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മലപ്പുറത്ത് ഇതുവരെ മരിച്ചത് 11 പേരാണ്.

Tags:    
News Summary - one more covid death today i malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.