സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി; ഇന്ന്​ അഞ്ചു മരണം

ആലുവ: സംസ്​ഥാനത്ത്​ ഒരു കോവിഡ്​ മരണം കൂടി. ബുധനാഴ്​ച രാവിലെ ആലുവയിൽ മരിച്ച സ്​ത്രീക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു. ആലുവ മാറമ്പിള്ളി കുന്നത്തുക്കര സ്വദേശി ബീവാത്തുവിനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

ഇവർക്ക്​ രോഗലക്ഷണങ്ങളില്ലായിരുന്നു. അർബുദരോഗിയായിരുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ സ്വ​കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബീവാത്തു ബുധനാഴ്​ച​ രാവിലെ മരിക്കുകയായിരുന്നു. 

സംസ്​ഥാനത്ത്​ ഇന്നുമാത്രം അഞ്ചുപേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. കാസർകോട്ടും കോഴിക്കോട്ടും കൊല്ലത്തുമാണ് ​ഓരോരുത്തർ മരിച്ചത്. കണ്ണൂരിൽ ചൊവ്വാഴ്​ച മരിച്ച വിളക്കോത്തൂർ സ്വദേശി സദാനന്ദന്(60)​ കോവിഡ്​ ആയിരുന്നുവെന്ന്​ സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - One More Covid Death In Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.