സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത്​ തൃശൂർ സ്വദേശിനി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം. 63 വയസുകാരിയായ തൃശൂർ അരിമ്പൂർ സ്വദേശിനി വത്സലയാണ്​ മരിച്ചത്​. ഈ മാസം അഞ്ചിന്​ അബോധാവസ്​ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു. മരണകാരണത്തിൽ വ്യക്തതയില്ലാത്തതിനാൽ കോവിഡ്​ പരിശോധനയും പോസ്​റ്റുമോർട്ടവും നടത്തുകയായിരുന്നു. 

പരിശോധനയിൽ പിന്നീട്​ ​േകാവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്​റ്റ്​മോർട്ടം ചെയ്​തവർ എല്ലാവരും ക്വാറൻറീനിൽ പ്രവേശിച്ചു. സെക്കൻഡറി കോണ്ടാക്​ട്​ വഴിയായിരുന്നു ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. 

ഹൃദയാഘാതം വന്ന് കഴിഞ്ഞ ദിവസം മരിച്ച പെരുമ്പാവൂർ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ നായർക്ക്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു​. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതർ ഇയാളുമായി സമ്പർക്കമുള്ളവരുടെ സ്രവം ശേഖരിച്ചു.

Tags:    
News Summary - One More Covid 19 Death In Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.