തിരുവനന്തപുരം: ആഡംബര ബൈക്ക് മോഷണക്കേസിലെ ഒരു പ്രതിയെ കൂടി പിടിയിൽ. കൊല്ലം, ചാത്തന്നൂർ, ചിറക്കര, ബംഗ്ലാവ് വിള വീട്ടിൽ സച്ചു എന്ന് വിളിക്കുന്ന ഷൻ (19) നെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 12ന് പുലർച്ചെ രണ്ടോടെ ആക്കുളം ലുലു മാളിന് സമീപത്ത് നിന്നും ഡ്യൂക്ക് ഇനത്തിൽ പെട്ട ബൈക്ക് മോഷ്ടിച്ച കേസിനാണ് ഇയാളെ തമ്പാനൂരിൽ നിന്നും പൊലീസ് പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ സുധീജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആറ്റിങ്ങൽ, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധികളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ചതും ഈ സംധമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ശംഖുമുഖം എ.സി.പി പൃഥ്വിരാജിന്റെ നിർദേശ പ്രകാരം പേട്ട എസ്.എച്ച്. ഒ. സാബു, രാഹുൽ, മഹേഷ്, സാജരാജ്, എസ്.സി.പി.ഒ ഗോഡ് വിൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.