കൊച്ചി: അക്കൗണ്ടിലെത്തിയ പണമെടുക്കാൻ ബാങ്ക് അധികൃതർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബാങ്ക് മാനേജറുെട കാബിന് മുന്നിൽ വർക്ഷോപ് ഉടമയുടെ പ്രതിഷേധം. തോപ്പുംപടി സ്വദേശി പി.ജെ. ബിജുവാണ് ബുധനാഴ്ച ഉച്ചക്ക് 12 മുതൽ എറണാകുളം എം.ജി റോഡിലെ സെൻട്രൽ ബാങ്ക് ശാഖയിൽ കിടന്ന് ഒറ്റയാൾ സമരം നടത്തിയത്.
കോവിഡ് വായ്പയെന്ന നിലയിൽ 20 ലക്ഷം രൂപ ഒ.ഡിയായി ബാങ്ക് അനുവദിക്കുകയും അത് അക്കൗണ്ടിലേക്ക് വരുകയും ചെയ്തിട്ടും പിൻവലിക്കാൻ അനുവദിച്ചില്ലെന്നായിരുന്നു ബിജുവിെൻറ ആരോപണം. വീടിെൻറ ആധാരത്തിനുപുറമെ 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഹാജരാക്കിയശേഷമാണ് വായ്പ ലഭിച്ചതെന്ന് അരൂരിൽ എ.ബി.സി എൻജിനീയേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ബിജു പറയുന്നു. ആദായനികുതി അടച്ചതിെൻറ രേഖകൾ ഹാജരാക്കിയാലേ പണം നൽകൂവെന്ന് മാനേജർ നിർബന്ധം പിടിച്ചെന്നാണ് ബിജുവിെൻറ ആരോപണം.
അതേസമയം, അക്കൗണ്ട് പുതുക്കാനുള്ള രേഖകൾ ഹാജരാക്കാത്തതിനാലാണ് പണം അനുവദിക്കാതിരുന്നതെന്നായിരുന്നു ബാങ്കിെൻറ വിശദീകരണം. സമരത്തിൽ ബിജു ഉറച്ചു നിന്നതോടെ വൈകീട്ട് ഉയർന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് അവധിയിലുള്ള ബ്രാഞ്ച് മാനേജർ തിരിച്ചെത്തിയശേഷം അവശേഷിക്കുന്ന തുക നൽകാമെന്ന വ്യവസ്ഥയിൽ ബുധനാഴ്ചതന്നെ 15 ലക്ഷം രൂപ ബിജുവിന് അനുവദിക്കാൻ തീരുമാനിച്ചു. ആവശ്യമായ എല്ലാ രേഖകളും ഉടൻ സമർപ്പിക്കുമെന്ന ഉറപ്പിലാണ് പണം നൽകിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.