Posted On
date_range Updated On
date_range കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ദാരുണ സംഭവം ഇടുക്കി മറയൂരിൽ
മറയൂർ: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആദിവാസിയായ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്.
ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയതായിരുന്നു വിമൽ അടക്കം ഒമ്പതംഗ സംഘം.
സംഘത്തിന് പിന്നിലായിരുന്ന വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മരത്തിന്‍റെ മറവിൽ നിന്ന് ആന തുമ്പിക്കൈ കൊണ്ട് വിമലിനെ നിലത്തടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.