Posted On
date_range Updated On
date_range ലോറിക്ക് പിന്നിൽ ബസിടിച്ച് യുവാവ് മരിച്ചു
കുന്നംകുളം: ലോറിക്ക് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് ലോറിയിൽ ഉറങ്ങുകയായിരുന്ന യുവാവ് മരിച്ചു. കന്യാകുമാരി സ്വദേശി ജെയിംസ്(32) ആണ് മരിച്ചത്. കന്യാകുമാരിയിൽ നിന്ന് ഉഡുപ്പിയിലേക്ക് വഞ്ചി കയറ്റിെക്കാണ്ടു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
ചൂണ്ടൽ- കുറ്റിപ്പുറം സംസ്ഥാന പാതക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് അപകടം. വാഗമൺ സന്ദർശിച്ച ശേഷം കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന വിനോദ സംഘമാണ് ബസിൽ സഞ്ചരിച്ചിരുന്നത്. മൂന്നുപേരാണ് ലോറിയിൽ വഞ്ചിക്ക് സമീപം കിടന്നുറങ്ങിയിരുന്നത്. ലോറി പെെട്ടന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ നിധിൻ (22)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.