ബസിൽനിന്നും വീണ് പരിക്കേറ്റയാൾ മരിച്ചു

ചേർപ്പ്: കഴിഞ്ഞ ബുധനാഴ്ച ബസിൽനിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അമ്മാടം പുത്തറയ്ക്കൽ കുരുതുകുളങ്ങര പെല്ലിശ്ശേരി പോളിന്റെ മകൻ ജോയ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂർ വ്യവസായ എസ്റ്റേറ്റ് സ്റ്റോപ്പിൽനിന്നും ബസ് കയറിയതായിരുന്നു പെട്ടെന്ന് ബസ് എടുത്തതിനെ തുടർന്ന് റോഡിലേക്ക് തലയടിച്ച് വീണ ജോയിയെ ഒല്ലൂരിലെ ആക്ട്സ് പ്രവർത്തകർ ആദ്യം ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.

വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മരിച്ചു. ഡ്രൈവറായ ജോയ് ജോലിക്ക് പോകുമ്പോഴാണ് അപകടം. അമ്മ മേരി, ഭാര്യ സ്റ്റെല്ല, മക്കൾ മരിയ, ജീവൻ. സംസ്കാരം വെള്ളിയാഴ്ച അഞ്ചിന് പുത്തറയ്ക്കൽ സെൻ്റ് റോക്കി പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - One died in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.