Posted On
date_range Updated On
date_range ബൈക്ക് തെങ്ങിലിടിച്ച് യുവാവ് മരിച്ചു
പുറത്തൂർ: വെട്ടം പരിയാപുരം കിണർ സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് പറമ്പിലേക്ക് തെന്നി തെങ്ങിലിടിച്ച് തലക്ക് ഗുരുതരമായ പരിക്കേറ്റ യുവാവ് മരിച്ചു. പറവണ്ണ അരിക്കാഞ്ചിറ മേലേപ്പുറത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ബാസിതാണ് (23) മരിച്ചത്. ഹെൽമറ്റ് ധരിക്കാത്തതാണ് പരിക്കിന്റെ ആഘാതം കൂട്ടിയത്.
അപകടം നടന്നയുടൻ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതിയങ്ങാടിയിൽ ഫ്രൂട്ട് വ്യാപാരിയായ അബ്ദുള്ളക്കുട്ടിയുടെ മൂന്നാമത്തെ മകനാണ്. കടയിൽ ബാപ്പയെ സഹായിച്ചു വരികയായിരുന്നു. ഖബറടക്കം നാളെ പറവണ്ണ ജുമുഅ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.