Posted On
date_range Updated On
date_range ഒറ്റ നമ്പർ ചൂതാട്ടം യുവാവ് അറസ്റ്റിൽ
ഇരിക്കൂർ : ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പ്രിൻസിപ്പൽ എസ്.ഐ എം.വി ഷീജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പടിയൂർ ആര്യങ്കോട് സ്വദേശി പുതുകുളത്തിൽ പി.എസ് സോജിത്ത് (32) നെയാണ് പുലിക്കാട്ട് നിന്ന് പിടികൂടിയത്.
8,000 രൂപയും മൊബൈൽ ഫോണും, നിരവധി നമ്പറുകൾ രേഖപ്പെടുത്തിയ കടലാസും പിടിച്ചെടുത്തു. എസ്.ഐ കൃഷ്ണൻ, സീനിയർ സി.പി.ഒമാരായ രഞ്ജിത്ത്,പവിത്രൻ എന്നീ വരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.