പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് സൈക്കിൾ ഓടിക്കുന്നതിനിടെ ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് സൈക്കിൾ ഓടിച്ചുകളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പുതുശ്ശേരി സി ജൊപോളിെൻറ മകൻ ആബേൽ (ഒന്നര വയസ്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞ് ചുറ്റുമതിലുള്ള കിണറിെൻറ സൈഡിലുള്ള പടിയിൽ കയറി നിൽക്കുന്നതിനിടെ വീണതാണന്ന് കരുതുന്നു. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് മാതാവ് എത്തി നോക്കുമ്പോഴാണ് കുഞ്ഞ് കിണറ്റിൽ വീണ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരും ,വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘവും കുട്ടിയെ പുറത്ത് എടുത്ത് വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷപെടുത്താനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ . മാതാവ്: മേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.