ഓണം: ടൂറിസം കേന്ദ്രങ്ങളിൽ ജാഗ്രത

നെല്ലിയാമ്പതി: ടൂറിസം കേന്ദ്രങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുന്നതിനാൽ ഓണ സീസണിൽ ജാഗ്രത വർധിപ്പിക്കുമെന്ന് അധികൃതർ. വനം-എക്സൈസ്-പൊലീസ് വകുപ്പുകളുടെ സംയുക്ത നിയന്ത്രണത്തിലുള്ള പോത്തുണ്ടി ചെക്ക്പോസ്റ്റിൽ ഓണത്തോടനുബന്ധിച്ച് പ്രത്യേക നിരീക്ഷണത്തിനും പദ്ധതിയുണ്ട്.

നെല്ലിയാമ്പതി സന്ദർശിക്കുന്നവരുടെ പേരുവിവരങ്ങളും ശേഖരിക്കും. അപകടങ്ങൾ നടന്നിട്ടുള്ള ടൂറിസം പോയൻറുകൾ സന്ദർശിക്കുന്നവർക്ക് പ്രത്യേക നിർദേശങ്ങൾ നൽകും.

വനാന്തർഭാഗത്തുള്ള ടൂറിസം കേന്ദ്രങ്ങളിൽ അപകടങ്ങൾ സംഭവിച്ചാൽ പുറംലോകവുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനവും ഏർപ്പെടുത്തും. അവധി ദിനങ്ങളോടനുബന്ധിച്ച് കൂടുതൽ സഞ്ചാരികൾ ഇത്തവണ എത്തുമെന്നാണ് അധികൃതകർ കരുതുന്നത്.

Tags:    
News Summary - Onam Caution in tourism centres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.