പേരാമ്പ്ര: പഴയ കുറുമ്പ്രനാട് താലൂക്കിൽ ഓണാഘോഷത്തിെൻറ ഭാഗമായി നടത്തിവരുന്ന പ്രധാനപ്പെട്ട കളിയായിരുന്നു അമ്പെയ്ത്ത് മത്സരം. ജാതീയതയും ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ചിന്തകൾക്കതീതമായി സർവരും ഒത്തുചേരുന്ന കളിയായിരുന്നു അമ്പെയ്ത്ത്. ഈ കളിയുടെ പ്രൗഢി ചോർന്നുപോകാതെ ഇന്നും സൂക്ഷിക്കുകയാണ് പേരാമ്പ്ര മേഖലയിലുള്ളവർ. അത്തം പിറന്നു കഴിഞ്ഞാൽ അമ്പെയ്ത്ത് കളങ്ങൾ സജീവമാവും. തുടർന്നുള്ള പത്തുദിവസം നാട് അമ്പെയ്ത്ത് മത്സരത്തിെൻറ ലഹരിയിലായിരിക്കും.
ആകൂപ്പറമ്പ് അമ്പെയ്ത്ത് കളം, ദിവ്യ അവിടനല്ലൂർ, എ. ആർ.സി കൂട്ടാലിട, രാമല്ലൂർ അമ്പെയ്ത്ത് കളം, കാപ്പുമ്മൽ അമ്പെയ്ത്ത് കളം, കേളൻമുക്ക് അമ്പെയ്ത്തുകളം, കുട്ടോത്ത് അമ്പെയ്ത്തുകളം എന്നിവരാണ് പ്രമുഖ ടീമുകൾ കൂടാതെ പാലേരി കന്നാട്ടി, കടിയങ്ങാട്, കൊളക്കണ്ടം, പാറക്കടവ് എന്നിവിടങ്ങളിലും അമ്പെയ്ത്ത് മത്സരങ്ങൾ നടക്കാറുണ്ട്. ആക്കൂപ്പറമ്പിൽ നടക്കുന്ന മത്സരത്തിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. 36 വർഷമായി ഇവിടെ മുടങ്ങാതെ മത്സരം നടക്കുന്നു. ആദ്യ കാല അമ്പെയ്ത്ത് കളിക്കാരായ മലയിൽ ചാലിൽ കുഞ്ഞിക്കണ്ണൻ, എം.സി. കണ്ണൻ, എം.സി. കേളപ്പൻ എന്നിവരുടെ സ്മരണക്കുവേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിൽ ഒരാളായ വി.എം. ദാമോദരൻ പറഞ്ഞു.
ഒരു ടീമിൽ 12 അംഗങ്ങളാണുണ്ടാവുക. കൂടാതെ, ഒരാൾ അെമ്പടുത്തു കൊടുക്കാനും ഉണ്ടാവും. പ്രധാന റഫറിക്ക് പുറമെ ഒരു ടീമിൽനിന്ന് രണ്ടുപേർ റഫറിമാരായും ഉണ്ടാവും. ഒരു നിശ്ചിത അകലത്തിൽവെച്ച ചെപ്പിൽ അമ്പെയ്ത് കൊള്ളിക്കണം. എതിർ ടീം ആ ചെപ്പിൽ അമ്പ് കൊള്ളിക്കുന്നതിനു മുേമ്പ അമ്പ് ഓടിയെടുക്കണം. ഇങ്ങനെ കൂടുതൽ അമ്പ് കൈക്കലാക്കുന്ന ടീം വിജയിക്കും. തെങ്ങോലയുടെ ഈർക്കിൾ ഉപയോഗിച്ചാണ് അമ്പ് ഉണ്ടാക്കുന്നത്. അമ്പെയ്ത്തിെൻറ റഫറിയിങ് വളരെ വിഷമകരമായ ജോലിയാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ പ്രവൃത്തി ഭംഗിയായി നിർവഹിക്കുന്നവരാണ് ആക്കൂപ്പറമ്പിലെ വട്ടക്കണ്ടി ഭാസ്കരൻ, അമ്പലക്കുഴിയിൽ ബാലൻ എന്നിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.