Posted On
date_range Updated On
date_range തിരുവനന്തപുരം-മുംബൈ റൂട്ടിൽ ഒരു പ്രതിദിന വിമാന സർവിസ് കൂടി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സർവിസ് കൂടി തുടങ്ങുന്നു. ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സർവിസ് മേയ് 22ന് തുടങ്ങും.
ഈ റൂട്ടിലെ ഇൻഡിഗോയുടെ മൂന്നാമത്തെ പ്രതിദിന സർവിസാണിത്. ടിക്കറ്റ് ബുക്കിങ് തുടങ്ങി. പുതിയ സർവിസ് (6E 5114) രാവിലെ 6.20ന് മുംബൈയിൽനിന്ന് പുറപ്പെട്ട് 8.25ന് തിരുവനന്തപുരത്ത് എത്തും. മടക്കവിമാനം (6E 5116) തിരുവനന്തപുരത്തുനിന്ന് രാവിലെ 8.55ന് പുറപ്പെട്ട് 11ന് മുംബൈയിലെത്തും. ശംഖുംമുഖത്തെ ഡൊമസ്റ്റിക് ടെർമിനലിൽനിന്നാകും സർവിസ്. വിസ്താരയുടെ പുതിയ സർവിസ് ജൂൺ ഒന്നിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.