Posted On
date_range Updated On
date_range ഗോവയില്‍ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: ഫെബ്രുവരി നാലിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ പ്രചാരണത്തിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഉമ്മന്‍ ചാണ്ടി ഗോവയില്‍ പ്രചാരണത്തിനത്തെുന്നത്. 26ന് എത്തുന്ന ഉമ്മന്‍ ചാണ്ടി രണ്ടുദിവസം ഗോവയിലുണ്ടാകും. ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പ്രചാരണ പരിപാടി ഏകോപിപ്പിക്കുന്നത്. പി.സി.സി തയാറാക്കുന്ന പരിപാടിയനുസരിച്ച് അദ്ദേഹം വിവിധ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.