Posted On
date_range Updated On
date_range ഉമ്മൻചാണ്ടി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ രാജ്യാസഭാ സീറ്റ് വിവാദം പുകഞ്ഞുകൊണ്ടിരിക്കെ ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രപ്രദേശിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം യോഗത്തിനെത്താത്തതെന്നാണ് സൂചന. ഇക്കാര്യം അദ്ദേഹം കെ.പി.സി.സി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചു. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം അവിടെയെത്തുന്നത്.
ഇന്നും നാളെയും ആന്ധ്രയിൽ തങ്ങുന്ന ഉമ്മൻ ചാണ്ടി ഇന്നു രാത്രി ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അത്താഴവിരുന്ന് നല്‍കും. മുൻ എം.പിമാരെയും ഡി.സി.സി ഭാരവാഹികളെയും സന്ദർശിക്കും. കോൺഗ്രസിൽ നിന്ന് വിട്ടുപോയവരെയും അദ്ദേഹം കാണുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.