Posted On
date_range Updated On
date_range നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധ; പത്തനംതിട്ടയിലെ സ്ഥിതി അതീവ ഗുരുതരം
പത്തനംതിട്ട: നഗരത്തിലെ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധ. മുത്തുറ്റ് ആശുപത്രിയുടെ ഭാഗമായ നഴ്സിങ്ങ് കോളജിന്റെ ഹോസ്റ്റിലിലെ മുപ്പതോളം വിദ്യാർഥികൾക്കാണ് രോഗബാധ. ഇതു സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ മറച്ചുവച്ചതായി പരാതിയുണ്ട്.
ആരോഗ്യ വകുപ്പ് അധികൃതർ ഹോസ്റ്റലിൽ എത്തി അന്വേഷണം ആരംഭിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ആശുപത്രിയിൽ ചികിൽസ തേടിയവരിൽ നിന്നാകും രോഗബാധയെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യവുപ്പ് പുറത്തു വിട്ടിട്ടില്ല. എന്നാൽ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.