Posted On
date_range Updated On
date_range ലോഡ്ജിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ
കോട്ടയം : പരുത്തുംപാറ കാണിക്ക മണ്ഡപത്തിന് സമീപത്തെ ലോഡ്ജിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാന്നാനിക്കാട് കണിയാംമല സ്വദേശി മുരളി (67) യാണ് മരിച്ചത്.
ലോഡ്ജിന്റെ മുകളിലെ നിലയിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ഏഴു മണിയോടെ ബന്ധുവായ യുവാവ് കതകിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല.
തുടർന്ന് സംശയം തോന്നി കതക് തള്ളി തുറന്നപ്പോഴാണ് മുരളി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ചിങ്ങവനം പൊലീസെത്തി മൃതദേഹ പരിശോധന പൂർത്തിയാക്കി അനന്തര നടപടിക്കായി മെഡിക്കൽ കോളജിലേക്ക് മൃതദേഹം മാറ്റി. ഏറെക്കാലമായി മുരളി കുടുംബവുമായി അകന്നു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.