പഴയ എസ്​.എഫ്​.ഐക്കാരി; സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

കൊച്ചി: പേരെടുത്തു പറയാതെ കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഫേസ്​ബുക്കിലൂടെ പരോക്ഷ വിമർശനവുമായി ഹൈബി ഈഡന ്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് കോണ്‍ഗ്രസിന്‍റെ സംസ്കാരം പഠിക്കാന്‍ ഒമ്പത്​ വർഷം മതിയാവില്ലെന്ന ും ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇത്​ കോൺഗ്രസാണ്​ സഹോദരി... തേവര കോളജിലെ പഴയ എസ്​.എഫ്​.ഐക്കാരിക്ക്​ ഒമ്പത്​ വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസി​​െൻറ സംസ്​കാരവു​ം ചരിത്രവും പഠിക്കാൻ. ഫാസിസം എസ്​.എഫ്​.ഐയിലേ നടക്കൂ. ഇത്​ കോൺഗ്രസാണ്​.’ - എന്നായിരുന്നു ഹൈബി ഈഡ​​െൻറ പോസ്​റ്റ്​. എന്നാല്‍ ഇത്​ വിവാദമായതോടെ ഹൈബി പോസ്റ്റ് പിന്‍വലിച്ചു.

ഹൈബി ഈഡന​ും സൗമിനി ജയിനുമായി ഏതാനും ദിവസങ്ങളായി വാദപ്രതിവാദങ്ങൾ നടക്കുകയാണ്​. കെ.പി.സി.സി നിര്‍ദേശപ്രകാരം സൗമിനി ജയിന്‍ പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്​.

Tags:    
News Summary - old sfi; hibi eden's indirect criticism against soumini jain -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.