തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിെന തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ നാലുപേരെ വ്യോമസേനയുെട ഹെലികോപ്റ്ററിൽ കരക്കെത്തിച്ചു. വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്തുദാസ് (48) അടിമലത്തുറ, അന്തോണി അടിമ (30) കൊല്ലംകോട്, മരിയദാസ്, സെല്‍വ കുരിശ് (35) അടിമലത്തുറ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ അടിയന്തര ചികിത്സ നൽകുന്നതിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സഖറിയാസ് (55) അടിമലത്തുറ എന്നയാളെ മത്സ്യത്തൊഴിലാളികളും രക്ഷെപ്പടുത്തിയിട്ടുണ്ട്.
13 പേരുമായി തീര സംരക്ഷണ സേനയുടെ കപ്പൽ കൊല്ലത്ത് പുറം കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. ഇതിൽ നിന്ന് തൊഴിലാളികളെ കരക്കെത്തിക്കാൻ ബോട്ടുകൾ ഇറക്കിയിട്ടുണ്ട്. അതിനിടെ, സര്‍ക്കാരിന്‍റെ നിര്‍ദേശം മറികടന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികൾ പൂന്തുറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി.
അതേസമയം, കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്. 140 ഒാളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങിയത്. പൂന്തുറ, വിഴിഞ്ഞം സ്വദേശികളായ 75ഓളം തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.