ന്യൂഡൽഹി: ചണവിത്തിൽനിന്നുള്ള എണ്ണ പാചക ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന പരീക്ഷ ണനിരീക്ഷണങ്ങൾ വിജയം. ഒട്ടേറെ ആരോഗ്യദായകമാണെന്നും പാചക ആവശ്യങ്ങൾക്കായി ഉപയ ോഗിക്കാമെന്നും കാർഷിക ഗവേഷണ കൗൺസിലിെൻറ പരീക്ഷണങ്ങളിൽ തെളിഞ്ഞു. ലിൻസീഡ് ഓയിൽ, ഫ്ലാക്സ് സീഡ് ഓയിൽ എന്നീ പേരുകളിലൊക്കെ വിപണിയിൽ ലഭിക്കുന്ന ചണ എണ്ണ നേരിട്ടും മറ്റ് എണ്ണകളുമായി കലർത്തിയും പാചക ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നതാണ് കണ്ടെത്തൽ.
ആൽഫ-ലിനോലെനിക് ആസിഡിെൻറ ആധിക്യമുള്ളതിനാൽ വ്യാവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഏറെ കാലത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് ഇതിന് പാചക എണ്ണയാക്കാമെന്ന അനുമതി ലഭിക്കുന്നത്. ലിനോലെനിക് ആസിഡിെൻറ ആധിക്യം കുറച്ചശേഷം തികച്ചും ആരോഗ്യപ്രദമായ പാചക എണ്ണയായി ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. ചണവിത്തിൽനിന്ന് തണുപ്പിച്ച് വേർതിരിക്കുന്ന എണ്ണകൊണ്ട് പാചക എണ്ണയുടെ ആവശ്യങ്ങൾ നിറവേറ്റാം.
ഇവയിൽ മറ്റ് പാചക എണ്ണകൾ ചേർത്താൽ രുചിയും നിലവാരവും സൂക്ഷിപ്പുകാലവും കൂട്ടാമെന്നും കണ്ടെത്തി. ഏറെ ആരോഗ്യപ്രദമായ ഒമേഗ-മൂന്ന് ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്നിധ്യമാണ് ഇതിെൻറ മുഖ്യ സവിശേഷതകളിൽ ഒന്ന്. ദഹനത്തെയും ഇത് ഒരു തരത്തിലും ബാധിക്കില്ലെന്ന് തെളിഞ്ഞിരുന്നു.
നിലവിൽ വ്യാപകമായ തോതിൽ പാചക എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അത് മറികടക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ആരോഗ്യദായകമായ എണ്ണക്കുള്ള അന്വേഷണമാണ് ചണ എണ്ണയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.