തിരുവനന്തപുരം: വിഴിഞ്ഞം സന്ദർശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പൂന്തുറയിലെത്തി. രക്ഷാ പ്രാവർത്തനം വേണ്ട വിധം നടക്കുന്നില്ലെന്ന പൂന്തുറ പ്രദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രി പ്രദേശത്തെത്തിയത്. പൂന്തുറയിലെ പളളി വികാരികളും അധികൃതരുമായി ചർച്ച നടത്തി. ദുരിതബാധിതരുമായി ചർച്ച നടത്തി. എന്നാൽ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും തിരിെക പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി.
ആരെയും പഴിചാരേണ്ട സമയമല്ല ഇതെന്ന് പറഞ്ഞുെകാണ്ട് കേന്ദ്രമന്ത്രി ജനങ്ങളോട് സംസാരിക്കാൻ ആരംഭിച്ചു. 29ന് വൈകീട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 30ന് വൈകീട്ട് കേസ്റ്റ് ഗാർഡും നേവിയും വ്യോമസേനയും തെരച്ചിൽ ആരംഭിച്ചിരുന്നു. ധാരാളം പേരെ ജീവനോെട തിരിെക എത്തിക്കാൻ നമുക്ക് സാധിച്ചു. ഇപ്പോഴും തെരച്ചിൽ അവസാനിച്ചിട്ടില്ല. പള്ളി വികാരികളുമായി സംസാരിക്കുേമ്പാഴായിരുന്നു കൊച്ചിയിൽ 11പേരെ കണ്ടെത്തി തിരിച്ചെത്തിച്ചതായും ലക്ഷദ്വീപിൽ രണ്ട് മലയാളികളെയും കണ്ടെത്തിയതായും സന്ദേശം ലഭിച്ചത്. പരാതികളുെടയും കുറ്റപ്പെടുത്തലുകളുടെയും സമയമല്ല ഇത്. ഇപ്പോൾ പ്രധാനം രക്ഷാപ്രവർത്തനങ്ങളാണ്. കടലിൽ കാണാതായവരെ കണ്ടെത്തുകയാണ് പ്രധാനം. ഒരു ഭാഗത്ത് കണ്ടെത്താനായില്ലെങ്കിൽ, മറ്റൊരു ഭാഗത്ത് തെരയണം.
ഇതുവരെ തിരികെ എത്തിച്ച 485 പേരെയും കൊണ്ടുവന്നത് നേവിയും കോസ്റ്റ് ഗാർഡും േവ്യാമസേനയുമെല്ലാം ചേർന്ന് തന്നെയാണ്. നിങ്ങളുെട കൂടെയുള്ള 11 പേർ ഇന്ന് രാവിലെയും തെരയാൻ പോയിട്ടുണ്ട്. ഇനിയും ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ തിരുവനന്തപുരത്തെ നാവിക -വ്യോമസേനാ ആസ്ഥാനങ്ങളുമായി ബന്ധപ്പെടാമെന്നും മന്ത്രി അറിയച്ചു.
കേന്ദ്രമന്ത്രി സംസാരിച്ചു തുടങ്ങിയപ്പോൾ ജനങ്ങൾ ശക്തമായ പ്രതിഷേധം രേഖെപ്പടുത്തിയിരുന്നെങ്കിലും തന്നെ സംസാരിക്കാൻ ദയവായി അനുവദിക്കണമെന്ന് മന്ത്രി പലതവണ ആവശ്യപ്പെട്ടതോടെ പ്രതിഷേധം തണുക്കുകയായിരുന്നു. തുടർന്ന് ജനങ്ങൾ മന്ത്രിെയ കേൾക്കുകയും അവരുടെ പരാതികൾ അറിയിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. അതിനും അവർ മറുപടി നൽകി.
കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് ശക്തമായ സുരക്ഷയായിരുന്നു ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും പൊലീസിനെ നിരത്തി ബാരിക്കേഡുകൾ വച്ച് തടഞ്ഞാണ് മന്ത്രിക്ക് സുരക്ഷ ഒരുക്കിയത്. വലിയ നാശനഷ്ടങ്ങളാണ് വിഴിഞ്ഞത്ത് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വിലയിരുത്തി. ഒാഖി ചുഴലിക്കാറ്റിെന കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പരസ്പരം പഴിചാരേണ്ടതില്ല. അവസാന ആളും തിരിച്ചെത്തും വരെ രക്ഷാ പ്രവർത്തനം കാര്യക്ഷമമായിതന്നെ തുടരും. സുനാമി സമയത്തു പോലും ഇത്രയും കാര്യക്ഷമമായി രക്ഷാപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും എന്തുസഹായം നൽകാനും കേന്ദ്രം തയാറാണെന്നും മന്ത്രി വിഴിഞ്ഞത്ത് അറിയിച്ചു. പൂന്തുറ തീരം കൂടി സന്ദർശിച്ച ശേഷം 10 മണിക്ക് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തും.
സംസ്ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുേരന്ദ്രൻ, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരും പ്രതിരോധ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.