തിരുവനന്തപുരം: ‘ഒാഖി’ ചുഴലിക്കാറ്റ് അടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുേമ്പാഴും ദുരിതവും കണ്ണീരും അടങ്ങുന്നില്ല. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ 14 മൃതേദഹങ്ങൾ കൂടി ഞായറാഴ്ച ലഭിച്ചു. തിരുവനന്തപുരത്ത് ഒമ്പതും കൊല്ലത്ത് മൂന്നും കാസർകോട്ട് ഒന്നും ലക്ഷദ്വീപിൽനിന്ന് മലയാളിയുടേതാണെന്ന് കരുതുന്ന ഒരാളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ചുഴലിക്കാറ്റ് ദുരന്തത്തിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 29 ആയി.
കേരളത്തിൽ ഇനി 96 മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്നാണ് റവന്യൂ-ഫിഷറീസ് വകുപ്പുകൾ നൽകുന്ന കണക്ക്. തിരുവനന്തപുരത്ത് പൂന്തുറ സ്വദേശി ലാസർ എന്നയാളുടെ ഒഴികെ മറ്റാരുടെയും മൃതേദഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 14 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മിക്കതും ജീർണിച്ച് വികൃതമായ നിലയിലാണ്. അതേസമയം, യഥാർഥ എണ്ണം ഇതിനേക്കാൾ കൂടുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാസർകോട് നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിൽ അഴിമുഖത്ത് ബോട്ടപകടത്തിൽ കാണാതായ കാഞ്ഞങ്ങാട് പുതിയവളപ്പിലെ മത്സ്യത്തൊഴിലാളി പി.വി. സുനിലിെൻറ (37) മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് ദിവസമായിട്ടും ഉറ്റവർ മടങ്ങിവരാതായതോടെ ആശങ്കയിലായിരുന്ന തീരത്ത് ഇപ്പോൾ പ്രതിഷേധങ്ങളും നിലവിളികളുമാണ്. ഇഴഞ്ഞുനീങ്ങുന്ന ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് മത്സ്യത്തൊഴിലാളികൾ ബോട്ടുകളിൽ നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഉൾക്കടലിൽ ജീവനുവേണ്ടി കേഴുന്ന ഉറ്റവരെ മരണത്തിൽനിന്ന് കരകയറ്റാൻ സംവിധാനങ്ങൾ പരാജപ്പെട്ടുെവന്നാരോപിച്ച് മന്ത്രിമാർക്കു മുന്നിൽ തീരവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, േമഴ്സിക്കുട്ടിയമ്മ എന്നിവരെ സ്ഥലെത്തത്താൻ പോലും ഞായറാഴ്ച രാവിലെ തീരവാസികൾ അനുവദിച്ചില്ല. വ്യാപക പ്രതിഷേധം രാത്രി വൈകിയും തീരപ്രദേശങ്ങളിൽ അരങ്ങേറുകയാണ്. തിരുവനന്തപുരത്ത് പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലും കൊല്ലത്തും നടത്തിയ തിരച്ചിലിൽ കടലിൽ ഒഴുകിനടക്കുന്ന തരത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം, ‘ഒാഖി’ ചുഴലിക്കാറ്റും അനുബന്ധമായി സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളും മുൻനിർത്തി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിെൻറ വാദം തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ദേശീയദുരന്തം എന്നൊരു പദ്ധതി കേന്ദ്രസർക്കാറിന് ഇല്ലെന്നും ദുരിതാശ്വാസത്തിന് ആവശ്യമായ പണം നൽകാറാണ് പതിവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിെൻറയും റവന്യൂ സെക്രട്ടറിയുടെയും നിവേദനം കിട്ടി. പക്ഷേ, ദേശീയദുരന്ത പ്രഖ്യാപനരീതി ഇപ്പോഴില്ല. ദുരിതാശ്വാസത്തിനും മറ്റുമായി ആവശ്യമായ പണം കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ സാന്നിധ്യത്തിൽ ഉന്നത സേന ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. അവസാനത്തെ ആളിനെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം. ഇതിനകം കടലിൽനിന്ന് രക്ഷപ്പെടുത്തിയ 690 പേരിൽ തിരുവനന്തപുരത്തുള്ളവരാണ് കൂടുതൽ. ഇവിടെയുള്ള 197പേരെ രക്ഷിച്ചു.
മറ്റു ജില്ലകളിൽ കരക്കെത്തിയവർ:
കൊല്ലം-54, ആലപ്പുഴ-25, എറണാകുളം-43, തൃശൂർ-73, കോഴിക്കോട്-120, കണ്ണൂർ-178, കാസർകോട്-മൂന്ന്. 63പേരെ തുടർചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.