നോമ്പുകാരെ നോമ്പ് കൂടുതല്‍ നല്ല മനുഷ്യരാക്കും

മൃഗത്തില്‍നിന്ന് മനുഷ്യന്‍ വേര്‍തിരിയുന്നത് ശരീരത്തി​​​െൻറ ആഗ്രഹങ്ങളെ വേണ്ടെന്നുവെക്കാനാവുന്നിടത്താണ്. ഒരു മൃഗത്തിന് അസാധ്യമാകുന്ന കാര്യമാണത്. ശരീരചോദനകളാല്‍ മാത്രം കുതിക്കുന്നതും നില്‍ക്കുന്നതുമാണ് മൃഗ കാമലകള്‍. മൃഗവാസനകളുടെ മേല്‍ ധാര്‍മികതയുടെ, മാനവികതയുടെ കടിഞ്ഞാണ്‍ ഉണ്ടാകുമ്പോഴാണ് മനുഷ്യന്‍ പിറക്കുന്നത്. ഈ കടിഞ്ഞാണിനെ വീണ്ടും കരുത്തുള്ളതാക്കാന്‍ നല്‍കപ്പെട്ട പരിശീലനമാണ് നോമ്പ്.

ടി. മുഹമ്മദ് വേളം
 

ശരീരാഗ്രഹങ്ങളെ ദൈവികവും അതുകൊണ്ടുതന്നെ മാനവികവുമായ ലക്ഷ്യത്തിനായി ദൈവമനുശാസിച്ച സമയം വേണ്ടെന്നുവെക്കലാണ് വ്രതം. അതിമഹത്തായ ലക്ഷ്യത്തിനായി അത്ര മഹത്തരമല്ലാത്തതിനെ മാറ്റിവെക്കലാണത്. മൃഗത്തിന് ശരീരത്തി​​െൻറ വിളിക്ക് ഒരിക്കലും മറുപടി കൊടുക്കാതിരിക്കാനാവില്ല. മൃഗത്തെപ്പോലെത്തന്നെ ആവശ്യങ്ങളുള്ള ശരീരമുള്ളവരാണ് മനുഷ്യന്‍. മനുഷ്യന്‍ വിഭിന്നനാകുന്നത് വേണമെങ്കില്‍ ശരീരാവശ്യങ്ങളെ തല്‍ക്കാലത്തേക്ക് വേ​െണ്ടന്നുവെക്കാനുള്ള ആന്തരികമായ ശേഷി അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട് എന്നിടത്താണ്. മൃഗത്തിലേക്ക് അധഃപതിച്ചുപോകുന്ന മനുഷ്യനെ മനുഷ്യനിലേക്ക് കൈപിടിച്ചുയര്‍ത്തലാണ് നോമ്പ്. ശരീര ചോദനകളാല്‍ മാത്രം പ്രവര്‍ത്തിക്കുക എന്നത് മൃഗങ്ങള്‍ക്ക് ഒരു തെറ്റല്ല. അതിനെ ദൈവം സംവിധാനിച്ചിരിക്കുന്നത് അങ്ങനെയാണ്. അതുകൊണ്ട് ജന്തുലോകത്ത് കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഒരു മെക്കാനിസം ദൈവം ഉണ്ടാക്കിയിരിക്കുന്നു. ഹിംസ്ര ജന്തുക്കളും ചെറു ജീവികളുമുള്ള കാട്ടില്‍ ചെറുജീവികളിലൊന്നും ഹിംസ്ര ജന്തുക്കളാല്‍ വംശനാശം നേരിടുന്നില്ല. 

മനുഷ്യ​​​െൻറ ലോകം സ്വാതന്ത്ര്യത്തി​​​െൻറതാണ്. ശരീര ചോദനകളാല്‍ മാത്രം മനുഷ്യന്‍ ചലിക്കാന്‍ തുടങ്ങിയാല്‍ ലോകം അനീതിയും അക്രമവും നിറഞ്ഞതാവും. മനുഷ്യര്‍ക്കിടയില്‍ നന്മയും നീതിയും പുലരണമെങ്കില്‍ ശരീര വികാരങ്ങളെ ചില ഉന്നത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നിയന്ത്രിക്കാന്‍ മനുഷ്യനാവണം. ഈ സന്ദേശം പകരുകയും ഇതിന് മനുഷ്യരെ പ്രാപ്തരാക്കുകയുമാണ് നോമ്പ് ചെയ്യുന്നത്. ദൈവിക വെളിച്ചമാണ് മനുഷ്യരെ മൃഗത്തില്‍നിന്നുയരാന്‍ പ്രാപ്തരാക്കുന്നത്. അതുകൊണ്ടാണ് സത്യനിഷേധികളെക്കുറിച്ച് അവര്‍ കന്നുകാലികള്‍ തിന്നുന്നതുപോലെ തിന്നുന്നവരും ഒരു നിയമവുമില്ലാതെ ജീവിതം ആസ്വദിക്കുന്നവരുമാണെന്ന് ഖുര്‍ആന്‍ പറയുന്നത്​ (സൂറ യൂസുഫ്: 47). നമ്മെ മൃഗത്തിലേക്ക് വീണുപോകാതെ മനുഷ്യനിലേക്ക് വളര്‍ത്തുന്ന, വര്‍ഷാവര്‍ഷങ്ങളില്‍ ഒരു ഋതുപോലെ ആവര്‍ത്തിക്കുന്ന ദൈവികമായ പാഠശാലയാണ് നോമ്പ്.

Tags:    
News Summary - Observance Make People Good - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.