വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം; മുൻ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന കായികാധ്യാപകൻ അറസ്റ്റിൽ

പയ്യന്നൂർ: 17 വയസ്സുകാരിയായ വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ച അധ്യാപകനെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം പൊലീസ് പരിധിയിലുള്ള വിദ്യാലയത്തിലെ കായികാധ്യാപകനായ വെള്ളോറ കാര്യപ്പള്ളിയിലെ കെ.സി. സജീഷിനെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഉപയോഗിക്കുന്ന മാതാവിന്റെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ സ്കൂൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. തുടർന്ന് പ്രിൻസിപ്പൽ പരിയാരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി മാടായിപ്പാറയിൽ വെച്ചാണ് സജീഷ് പിടിയിലായത്. മുൻ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്നു സജീഷ്.

Tags:    
News Summary - Obscene message to student; A sports teacher arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.