പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ (83) നിര്യാതനായി. മാടായി ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.

പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. സഹോദരങ്ങൾ: ഇ. ബാലന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍), പരേതനായ ഇ.നാരായണൻ നമ്പ്യാർ (മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).

Tags:    
News Summary - obituary E damodharan master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.