പിണറായിയെ ന്യായീകരിച്ച് ഒ. രാജഗോപാൽ, എല്ലാത്തിനേയും കണ്ണടച്ച് എതിർക്കാറില്ല

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യിയെ താൻ പ്രശംസിച്ചതിനെ ന്യാ​യീ​ക​രി​ച്ച് മു​തി​ർ​ന്ന ബി​.ജെ.​പി നേ​താ​വും നേ​മം എം.​എ​ൽ.എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ. എന്തിനെയും ക​ണ്ണ​ട​ച്ച് എ​തി​ർ​ക്കു​ന്ന​ത് ത​ന്‍റെ രീ​തി​യ​ല്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി.​ജെ​.പി ശോ​ഭ സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്ക​ണം. ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെന്നും ഒ. രാജഗോപാൽ പറഞ്ഞു. നേമത്ത് മത്സരിക്കാതിരിക്കുന്നത് സ്വന്തം തീരുമാനപ്രകാരമാണ്. പാ​ർ​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​ം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി. ​ശി​വ​ൻ​കു​ട്ടി​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ അ​മ​ർ​ഷം അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ഴു​മു​ണ്ട്. ഇ​തി​നാ​ലാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ശി​വ​ൻ​കു​ട്ടി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

നേ​മ​ത്തെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ത​ന്‍റെ പി​ൻ​ഗാ​മി​യാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. കു​മ്മ​ന​ത്തി​ന് പാ​ർ​ട്ടി​ക്ക് പു​റ​ത്തു​ള്ള വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​നാ​കു​മോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹം ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​വാ​ണെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഒ. രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - O Rajagopal says he does not blindly oppose everything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.