ഒ. രാജഗോപാലിൻെറ ജീവിതം പാഠ്യവിഷയമാക്കണമെന്ന് ബി.ജെ.പി നേതാവ്

പാലക്കാട്: ഒ. രാജഗോപാൽ എം.എൽ.എയുടെ രാഷ്​ട്രീയജീവിതം പാഠ്യവിഷയമാക്കണമെന്ന് ബി.ജെ.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. പാലക്കാട്ട്​ ബി.ജെ.പിയുടെ നേതൃത്വത്തിൽ പൗരാവലി സംഘടിപ്പിച്ച ഒ. രാജഗോപാല്‍ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് രാജഗോപാലെന്നും മുരളീധര്‍ റാവു പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജന്‍ അധ്യക്ഷത വഹിച്ചു. മലീമസമാകാത്ത ഗംഗാജലം പോലെയാണ് ഒ. രാജഗോപാൽ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ മഹാരാഷ്​ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ആർ.എസ്.എസ് പ്രാന്ത സഹകാര്യവാഹക്​ പി.എന്‍. ഈശ്വരന്‍, ബി.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. സി. കെ. സജിനാരായണന്‍, എം.ബി. രാജേഷ് എം.പി, എം.എൽ.എമാരായ ഷാഫി പറമ്പില്‍, കെ. കൃഷ്ണന്‍കുട്ടി, ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമൻ പിള്ള, സംസ്ഥാന ജന. സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രന്‍, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍, ആർ.എസ്.എസ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍, എ.വി. ഗോപിനാഥ്, എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍, ബി.ജെ.പി ജില്ല അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, കെ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - o rajagopal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.