സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി പുതിയേടത്ത് കുന്നേൽ ഹൗസ് മിഥിൽരാജിന്റെ മകൾ അമീനയാണ് (20) മരിച്ചത്.

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയായിട്ടും അമീന ഡ്യൂട്ടിക്ക്​ വന്നിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ തിരിഞ്ഞ് പോയപ്പോൾ സ്വകാര്യ ആശുപത്രിക്ക് മുകളിലുള്ള നിലയിൽ അബോധ അവസ്ഥയിൽ കണ്ടത്.

ഉടൻ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലും തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് മരിച്ചു. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

Tags:    
News Summary - Nursing staff at private hospital commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.