നഴ്​സുമാരുടെ സമരം മനുഷ്യത്വമില്ലായ്​മയെന്ന്​ സ്വകാര്യ ആശുപത്രി ഡോക്​ടർമാർ

കോഴിക്കോട്​: പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ​ ചിലയിടങ്ങളിൽ സ്വകാര്യ ആശുപത്രി നഴ്​സുമാർ സമരം നടത്തുന്നത്​ മനുഷ്യത്വമില്ലായ്​മയാണെന്ന്​ ക്വാളിഫൈഡ്​ പ്രൈവറ്റ്​ മെഡിക്കൽ ​പ്രാക്​ടീഷണേഴ്​സ്​ അസോസിയേഷൻ. മിനിമം വേജസ്​ പ്രഖ്യാപനം വന്നതിന്​ ശേഷം നഴ്​സുമാർക്ക്​ ന്യായമായ ശമ്പള വർധനയുണ്ടാകുമെന്നാണ്​ പ്രതീക്ഷയെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇതുസംബന്ധിച്ച്​ 2013ൽ  രൂപവത്​കരിച്ച കമ്മിറ്റി ലേബർ കമീഷണർക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചിട്ടുണ്ട്​. ഒരു മാസത്തിനകം പ്രഖ്യാപനം വരാനിരിക്കെ യു​ൈനറ്റഡ്​ നഴ്​സ​സ്​ അസോസിയേഷൻ സമരം നടത്തുന്നത്​ ക്രൂരമാണ്​. ഇടക്കാലാശ്വാസമായി അടിസ്​ഥാന ശമ്പളത്തി​​​െൻറ 30 ശതമാനം വർധിപ്പിക്കാൻ ആശുപത്രി മാനേജ്​മ​​െൻറുകൾ തയാറാണ്​. ആ​ശുപത്രിയിലെത്തുന്ന രോഗികളെ സമരത്തി​​​െൻറ പേരിൽ തടഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ്​ നൽകി. ജോലി ചെയ്യാത്ത ദിവസങ്ങളിൽ നഴ്​സുമാർക്ക്​​ ശമ്പളം കൊടുക്കി​ല്ല.  സമരത്തിൽനിന്ന്​ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. 

സംസ്​ഥാന പ്രസിഡൻറ്​​ ഡോ. സി.എം. അബൂബക്കർ, ​േജാ. സെക്രട്ടറി ഡോ. സി.പി. മുസ്​തഫ, ജില്ല പ്രസിഡൻറ്​​ ഡോ. മോഹൻ സുന്ദരം, സെക്രട്ടറി ഡോ. റോയി എന്നിവർ വാർത്തസമ്മേളനത്തിൽ പ​​െങ്കടുത്തു.

Tags:    
News Summary - nurses strikes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.