സഭാ വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന്​ കന്യാസ്ത്രീകൾ മാറിനിൽക്കണം -അൽമായ ശബ്​ദം

കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകരണ ബലിയർപ്പണവുമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ ഫൊറോന സംഗമം എന്ന പേരിൽ വിളിച്ചുകൂട്ടുന്ന സഭാ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകൾ സഭയുടെ നിയമവും അനുസരണവും പാലിക്കണമെന്ന് അൽമായ ശബ്​ദം.

മാർപാപ്പയുടെയും സിനഡിന്‍റെയും സഭാ കൽപനകൾ നടപ്പാക്കാൻ സഭയോട്​ കൂറുപുലർത്തി വിശ്വാസികൾക്ക് അത്​ പകർന്ന് നൽകേണ്ടവരാണ് ഇവരെന്ന് അൽമായ ശബ്ദം ഭാരവാഹികളായ ബിജു പോൾ നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

സിനഡ് കുർബാന സംബന്ധമായ തെറ്റായ കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന സഭാ വിരുദ്ധർക്കെതിരെ വിശ്വാസികളെ പറഞ്ഞ് മനസ്സിലാക്കാൻ കന്യാസ്ത്രീകൾ സഭയോടെപ്പം നിലയുറപ്പിക്കണം. സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ കന്യാസ്ത്രീകൾ പങ്കെടുക്കുന്നതിൽ പുനരാലോചന വേണമെന്നും അച്ചടക്കലംഘനം സഭയുടെ വിശ്വാസ പ്രമാണങ്ങളുടെ ലംഘനം കൂടിയാണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Nuns should stay away from anti-church activities says Almaya Shabdam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.