കൊച്ചി: പീഡനത്തിനിരയായ കന്യാസ്ത്രീയെ വീണ്ടും അപമാനിക്കാനുള്ള സഭ നീക്കത്തിനെതിരെ സേവ് അവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്.) നേതൃത്വത്തിൽ രണ്ടാംഘട്ട സമരം ആരംഭിക്കുന്നു. ബിഷപ്പുമാരും രാഷ്ട്രീയക്കാരും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് എസ്.ഒ.എസ് നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന സ്ത്രീ സംഗമം ആശങ്ക പ്രകടിപ്പിച്ചു.
ഫ്രാങ്കോയുടെ അറസ്റ്റ് പ്രാഥമിക നടപടി മാത്രമാണ്. കേസിെൻറ മുന്നോട്ടുള്ള വഴികളിൽ രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ച് കനത്ത ശിക്ഷ ലഭിക്കുന്നത് വരെ സമരം തുടരും. കന്യാസ്ത്രീെയ പരസ്യമായി അപമാനിക്കുകയും കേസിെൻറ വിലപ്പെട്ട തെളിവുകൾ കൈക്കലാക്കുകയും ചെയ്ത പി.സി. ജോർജ് എം.എൽ.എയുടെ പൂഞ്ഞാറിലെ ഓഫിസ് സമരസമിതി ഉപരോധിക്കുമെന്ന് എസ്.ഒ.എസ് കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അറിയിച്ചു.
ജോര്‍ജിനെതിരെ കുറ്റപത്രം തയാറാക്കി സംസ്ഥാന വ്യാപകമായി ഒപ്പ് ശേഖരിച്ച് നിയമസഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. സംസ്ഥാനത്തിെൻറ വിവിധ കേന്ദ്രങ്ങളില്‍ ജനജാഗ്രത സദസ്സുകളും പ്രതിഷേധ ധര്‍ണകളും സംഘടിപ്പിക്കും. ബിഷപ്പിനെ മഹത്വവത്കരിച്ച് കേസ് അട്ടിമറിക്കാന്‍ സഭ ഇടപെടുകയാണെങ്കില്‍ വീണ്ടും കന്യാസ്ത്രീകളെ തെരുവിലിറക്കി സമരം ചെയ്യും.
സ്ത്രീകളുടെ സമരത്തിന് ഇത്രയും വലിയ പിന്തുണ കിട്ടുന്നത് കേരളത്തിെൻറ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് സമരപ്രഖ്യാപന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ സാറ ജോസഫ് പറഞ്ഞു. ക്രിസ്തീയ സഭകളെയും ക്ഷേത്രങ്ങളെയും മുസ്ലിം പള്ളികളെയും നയിക്കുന്നത് സവര്‍ണ വരേണ്യ ബോധമാണെന്നും അവർ പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ നീതിക്ക് വേണ്ടി നടത്തുന്ന സമരങ്ങള്‍ അന്തിമ ഘട്ടത്തില്‍ അട്ടിമറിക്കപ്പെടുന്നതാണ് സമീപകാല ചരിത്രമെന്ന് അന്വേഷി പ്രസിഡൻറ് കെ.അജിത പറഞ്ഞു. പ്രഫ.പി.ഗീത, കുസുമം ജോസഫ്, സിസ്റ്റർ ടീന, അഡ്വ. ഭദ്ര തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.