കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തര പ്രമേയവുമായി വീണ്ടും യു.ഡി.എഫ്-എൽ.ഡി.എഫ് എം.പിമാർ

ന്യൂഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ പാർലമെന്‍റിൽ അടിയന്തര പ്രമേയവുമായി യു.ഡി.എഫ്- എൽ.ഡി.എഫ് എം.പിമാർ. ബെന്നി ബഹനാൻ, ജോസ് കെ. മാണി എന്നിവരാണ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വിഷയം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ബെന്നി ബഹനാൻ നോട്ടീസിൽ ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്തത് സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ജോസ് കെ. മാണിയും അടിയന്തര പ്രമേയത്തിന് നോട്ടീസിൽ ആവശ്യപ്പെട്ടു.

ഛത്തിസ്ഗഢില്‍ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാവുകയാണ്. ഈ വിഷയം ചട്ടം 267പ്രകാരം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തവർ രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയുമാണ് തടവറയിൽ ആക്കിയിരിക്കുന്നതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Nuns Arrest: UDF-LDF MPs again move Adjournment Motion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.