കന്യാസ്ത്രീ ശല്യക്കാരി, പരാതിക്ക്​ പിന്നിൽ വ്യക്തിവിരോധം-ബിഷപ്പ്​

കൊച്ചി: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലി​​​​​െൻറ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന് അപേക്ഷയില്‍ പറയുന്നു. കന്യാസ്​ത്രീ പൊലീസിന്​ നൽകിയ ആദ്യ പരാതിയിൽ തനിക്കെതിരെ ലൈംഗികാരോപണം ഇല്ലായിരുന്നു. വ്യക്തി വൈരാഗ്യത്തി​​​​​​െൻറ പേരിൽ കന്യാസ്​ത്രീ തനിക്കെതിരെ കള്ളക്കഥ മെനയുകയാണെന്നും ഫ്രാ​േങ്കാ മുളക്കൽ മുൻകൂർ ജാമ്യാപേഷയിൽ പറയുന്നു.

കസ്​റ്റഡിയിലെടുത്ത്​ തന്നെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ​അദ്ദേഹം ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്​. ബിഷപ്പി​​​​​െൻറ അഭിഭാഷകൻ ​ഇന്നുതന്നെ ഹൈകോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകും. ഹരജി ഹൈകോടതി ഇന്ന്​ പരിഗണിക്കുമെന്നാണ്​ സൂചന.

മിഷനറീസ് ഓഫ് ജീസസി​​​​​​െൻറ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന് കന്യാസ്ത്രീ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതിനെ തുടർന്നുണ്ടായ വ്യക്തിവിരോധമാണ് ഇപ്പോൾ തനിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തുവരാനുള്ള കാരണമെന്നും ബിഷപ്പ് പറയുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. മറ്റൊരു സ്ത്രീ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പേരിലായിരുന്നു കന്യാസ്ത്രീയെ പുറത്താക്കിയത്. തുടര്‍ന്നാണ് പരിയാരത്തേക്ക് അവരെ സ്ഥലം മാറ്റിയത്. കന്യാസ്ത്രീയും ബന്ധുക്കളും ഇതി​​​​​​െൻറ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ​ഫ്രാ​േങ്കാ മുളക്കൽ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

Tags:    
News Summary - Nun Rape case- Franco Mulakkal file Anticipatory bail plea- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.