കാക്കനാട്ട് കന്യാസ്ത്രീ  മരിച്ചു; കോവിഡാണെന്ന് സംശയം

കൊച്ചി: കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി. കാക്കനാട് പ്രവർത്തിക്കുന്ന കരുണാലയത്തിലെ അന്തേവാസിയായ കന്യാസ്ത്രീ ആനി ആന്റണിയാണ് മരിച്ചത്. 77 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.      

കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്‍റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്.

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച റുഖ്യാബി(57)ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബി വ്യാഴാഴ്ചയാണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Nun death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.